3rd Test: India draw against Australia<br />ഓസ്‌ട്രേലിയ 'തോറ്റുപോയി' ഹനുമാ വിഹാരിക്ക് മുന്നില്‍. അഞ്ചാം ദിനം റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും പോയപ്പോള്‍ ആതിഥേയര്‍ കരുതി ഇനി കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന്. എന്നാല്‍ വിഹാരിയുടെ 'മുട്ടിക്കളിയില്‍' ഓസ്‌ട്രേലിയ പതറി. സ്റ്റാര്‍ക്കും ഹേസല്‍വുഡും കമ്മിന്‍സും ലയോണും തിരിച്ചും മറിച്ചും എറിഞ്ഞുനോക്കി; വിഹാരി പതറിയില്ല. വിക്കറ്റു കളിയില്ലെന്ന വാശിയിലായിരുന്നു താരം.<br /><br />
